നാണക്കേട്: പീഡനത്തിനിരയായത് വസ്ത്രമൂരിക്കാണിക്കാനാവശ്യപ്പെട്ട് പൊലീസ്
ഉത്തര്‍പ്രദേശ്|
WEBDUNIA|
PRO
താന്‍ പീഡനത്തിനിരയായെന്നതിന്റെ തെളിവ് വസ്ത്രമുരിഞ്ഞ് കാണിക്കാനാവശ്യപ്പെട്ട കുശിനഗര്‍ പൊലീസിന്റെ നടപടി വിദേശ മാധ്യമങ്ങളിലും വാര്‍ത്തയായി.
കഴിഞ്ഞദിവസം പതിനാല് വയസ്സുള്ള പെണ്കുട്ടിയോടാണ് പീഡനത്തിനിരയായത് വസ്ത്രമൂരിക്കാണിക്കാന് കുശിനഗര്‍ പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടത്.
ഉത്തര്‍പ്രദേശിലെ കുശിനഗര്‍ പൊലീസ് സ്റ്റേഷനില്‍ തനിക്ക് പീഡിപ്പിക്കപ്പെട്ടെന്ന പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിക്കാണ് ഈ ദുര്‍ഗതി ഉണ്ടായത്. ദേശീയ മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കേസ് ചാര്‍ജ് ചെയ്യാന്‍ ആദ്യം പൊലീസുദ്യോഗസ്ഥര്‍ പണം ആവശ്യപ്പെടുകയായിരുന്നു ഇത് വിസമ്മതിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ മുറിയില്‍ കയറ്റിയ ശേഷം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.