നരേന്ദ്ര മോഡി ഭീരുവാണെന്ന് കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്

ജയ്പൂര്‍| WEBDUNIA|
PTI
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി ഭീരുവാണെന്ന് കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. മോഡി പാര്‍ട്ടികാര്യങ്ങളില്‍ നിയന്ത്രണം നഷ്ടപ്പെട്ട വെറും ഭീരുവാണെന്നാണ് ഖുര്‍ഷിദ് പറഞ്ഞത്.

വനിതയെ രഹസ്യ നിരീക്ഷണത്തിനു വിധേയയാക്കിയ മോഡിയുടെ നടപടിയെ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം. മകള്‍ക്കാവശ്യമായ സുരക്ഷ നല്‍കണമെന്നു മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ്‌ ബിജെപിയുടെ പറയുന്നത്. എന്നാല്‍ വ്യക്‌തിതാത്പര്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗം ചെയ്യാനുള്ളതാണോ സര്‍ക്കാര്‍വക സുരക്ഷാ സംവിധാനങ്ങളെന്നും അദ്ദേഹം ചോദിച്ചു.

ഗുജറാത്ത്‌, മുസാഫര്‍നഗര്‍ എന്നിവിടങ്ങളിലെ കലാപത്തിനു പിന്നിലുണ്ടായിരുന്ന പങ്കിനെ കുറിച്ചു ബിജെപി ജനങ്ങളോടു മാപ്പ്‌ പറയാത്തത്തിലും ഖുര്‍ഷിദ്‌ പ്രതിഷേധം രേഖപ്പെടുത്തി. ഇതിനിടയില്‍ ഗുജറാത്ത് കലാപത്തിനായി ഗൂഢാലോചന നടത്തിയത് മോഡിയാണെന്ന് കോണ്‍ഗ്രസ് വക്താവ് ദിഗ്‌വിജയ് സിംഗ് ആരോപിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :