നരേന്ദ്ര മോഡി അഡോള്‍ഫ് ഹിറ്റ്ലറിനെ പോലെയെന്ന് കേന്ദ്ര മന്ത്രി മനീഷ് തിവാരി
മുംബൈ|
WEBDUNIA|
Last Modified ഞായര്‍, 20 ഒക്ടോബര്‍ 2013 (12:09 IST)
PRO
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി അഡോള്‍ഫ് ഹിറ്റ്ലറിനെ പോലെയെന്ന് കേന്ദ്ര മന്ത്രി മനീഷ് തിവാരി.
സിനിമയിലൂടെ ഇന്ത്യയെ വാണിജ്യ വത്ക്കരിക്കാനുള്ള മോഡിയുടെ ആശയം ഒളിമ്പിക്സിലൂടെ ജര്‍മ്മനിയെ ഹിറ്റ്ലര്‍ വാണിജ്യ വത്ക്കരിച്ചതു പോലെയാണെന്ന് തിവാരി കുറ്റപ്പെടുത്തി.
അതേ സമയം തിവാരിക്ക് മറുപടിയുമായി ബിജെപി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രത്തില്‍ ഏകാധിപത്യത്തിനു സാക്ഷ്യം വഹിച്ചത് ഇന്ദിരാഗാന്ധിയുടെ കാലത്താണെന്ന് ബിജെപി വക്താവ് മീനാക്ഷി ലേഖി അഭിപ്രായപ്പെട്ടു.