നരേന്ദ്ര മോഡിയെ അനുകൂലിച്ചു; സല്‍മാന്‍ ഖാനെ ബഹിഷ്കരിക്കണമെന്ന് മുസ്ലീം പുരോഹിതന്മാര്‍

മുംബൈ| WEBDUNIA|
PRO
PRO
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയ്ക്ക് അനുകൂലമായി പ്രസ്താവന നടത്തിയ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ മുസ്ലീം പുരോഹിതന്മാര്‍. സല്‍മാന്‍ ഖാനെ ബഹിഷ്‌കരിക്കാനാണ് മുസ്ലീം പുരോഹിതന്മാരുടെ ആഹ്വാനം. അഹമ്മദാബാദിലെ പട്ടം പറത്തല്‍ ഉത്സവം ഉദ്ഘാടനം ചെയ്യാന്‍ വന്നപ്പോളായിരുന്നു സല്‍മാന്‍ ഖാന്‍ മോഡിയെ പിന്തുണച്ച് സംസാരിച്ചത്. സല്‍മാന്‍ ഖാന്റെ സിനിമകളും ഉത്പന്നങ്ങളും ബഹിഷ്‌കരിക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

2002ലെ കലാപത്തിന്റെ പേരില്‍ നരേന്ദ്ര മോഡി പറയേണ്ടതില്ലെന്നാണ് പട്ടം പറത്തല്‍ ഉത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ സല്‍മാന്‍ ഖാന്‍ പറഞ്ഞത്. മോഡിയെ മഹാനായ മനുഷ്യനെന്നും സല്‍മാന്‍ ഖാന്‍ വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരേയാണ് മുസ്ലീം പുരോഹിതന്മാര്‍ ബഹിഷ്‌കരണ ഭീഷണി പുറപ്പെടുവിച്ചത്.

ഓള്‍ ഇന്ത്യ ഉലമ കൗണ്‍സിലാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ പ്രസ്താവന മുസ്ലീം സമുദായത്തെ വേദനിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ സല്‍മാന്‍ ഖാന്റെ സിനിമകള്‍ സമുദായം ബഹിഷ്‌കരണമെന്നും ഓള്‍ ഇന്ത്യ ഉലമ കൗണ്‍സില്‍ അംഗം മൗലാന ഇജാസ് കാശ്മീരി ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :