നന്ദന്‍ നീലേകനി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും

ബാഗ്ലൂര്‍| WEBDUNIA|
PTI
PTI
യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യ (യുഐഡിഎഐ) മേധാവി നന്ദന്‍ നീലേകനി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും എന്ന് സൂചന. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബാഗ്ലൂര്‍ സൗത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് അറിയുന്നത്.

ഇന്‍ഫോസിസ് സഹസ്ഥാപകനായ നന്ദന്‍ നീലേകനി ആധാര്‍ കാര്‍ഡ് പദ്ധതിയുടെ ഉപജ്ഞാതാവ് എന്ന നിലയില്‍ പ്രസിദ്ധനാണ്. ബിജെപിയുടെ കുത്തക മണ്ഡലമായ ബാഗ്ലൂര്‍ നീലേകനിയെ മുന്നില്‍ നിര്‍ത്തി പിടിക്കാനാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവുമെന്ന വാര്‍ത്ത സ്ഥിരീകരിക്കാന്‍ നീലേകനി തയാറായിട്ടില്ല. അഭ്യൂഹങ്ങളോട് ഇപ്പോള്‍ പ്രതികരണം ഇല്ലാ എന്നാണ്0 നീലേകനിയുടെ മറുപടി. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് അറിയുന്നത് നിലേകനിയുടേത് ഉറപ്പായ സ്ഥാനാര്‍ത്ഥിത്വമാണെന്നാണ്.

ബിജെപി ജനറല്‍ സെക്രട്ടറി എച്ച് എന്‍ അനന്തകുമാറാണ് ബാഗ്ലൂര്‍ സൗത്തില്‍ നിന്നുള്ള സിറ്റിംഗ് എംപി. കഴിഞ്ഞ അഞ്ച് തവണയായി അനന്തകുമാറാണ് ബാഗ്ലൂര്‍ സൗത്തില്‍ നിന്നുള്ള ജനപ്രതിനിധി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :