കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് ജയം

കര്‍ണാടക | WEBDUNIA|
PTI
PTI
കര്‍ണാടക ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. ബംഗളൂരു റൂറല്‍ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡികെ സുരേഷ് വിജയിച്ചത്. നിലവില്‍ ജെഡിഎസിന്റെ കൈയിലായിരുന്നു മണ്ഡലം. എച്ച്ഡി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാര സ്വാമിയായിരുന്നു ജെഡിഎസ് സ്ഥാനാര്‍ത്ഥി.

മണ്ഡ്യാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ചലചിത്ര താരവുമായ രമ്യയും വിജയിച്ചു. ജനതാദള്‍ എസിന്റെ സിഎസ് പുട്ടരാജുവായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.കഴിഞ്ഞ ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ബംഗളൂരു റൂറലില്‍ 51 ശതമാനവും മണ്ഡ്യയില്‍ 58 ശതമാനവുമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയിരുന്നത്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ച് ബിജെപി ജെഡിഎസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

2009ലെ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളിലും ജയം ജെഡിഎസിന് ഒപ്പമായിരുന്നു. ബംഗളൂരു റൂറലില്‍ എച്ഡി കുമാര സ്വാമിയും മണ്ഡ്യയില്‍ ചെലുവരായ സ്വാമിയും രാജിവച്ചതിനെ തുര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :