സോണിയാ ഗാന്ധിയുടെ കേരളാ സന്ദര്‍ശനം റദ്ദാക്കാന്‍ സാധ്യത

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ കേരളാ സന്ദര്‍ശനം റദ്ദാക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളെതുടര്‍ന്ന് സോണിയാ ഗാന്ധി സന്ദര്‍ശനം റദ്ദാക്കാന്‍ സാധ്യതയുണ്ടന്നാണ് വിവരം.

സോണിയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് യാത്രകള്‍ ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വച്ച് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

സോണിയാ ഗാന്ധിയുടെ കേരളാ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത് സെപ്തംബര്‍ 7,8 തിയതികളിലാണ്. രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്പ്‌മെന്റല്‍ സ്റ്റഡീസിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം, മുന്‍മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം എന്നീ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്.

കൂടാതെ ഭൂരഹിതരായവര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം, ആക്കുളത്ത് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്‌നോളജിയുടെ പുതിയ കേന്ദ്രത്തിന്റെ തറക്കല്ലീടല്‍, കൂട്ടികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഉദ്ഘാടനം എന്നീ സര്‍ക്കാര്‍ പരിപാടികളിലും പങ്കെടുക്കാന്‍ സോണിയാ തീരുമാനിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :