നക്സലുകളെ ഉണ്ടാക്കുന്നത് സര്‍ക്കാര്‍ സ്കൂളുകള്‍: ശ്രീ ശ്രീ രവിശങ്കര്‍
ന്യൂഡല്‍ഹി|
ശ്രീകലാ ബേബി|
PRO
PRO
രാജ്യത്ത് നക്സലുകള്‍ ഉണ്ടാകുന്നതിന് കാരണം സര്‍ക്കാര്‍ സ്കൂളുകളാണെന്ന് ശ്രീ ശ്രീ രവിശങ്കര്‍. സ്വകാര്യ സ്കൂളുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ നക്സലിസത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നില്ലെന്നും അതിനാല്‍ എല്ലാ സ്കൂളുകളേയും സ്വകാര്യവത്ക്കരിക്കണമെന്നും രവിശങ്കര്‍ പറഞ്ഞു. ജയ്പൂരില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രവിശങ്കര്‍.
സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് പഠിച്ചിറങ്ങുന്നവരാണ് നക്സലിസത്തിലേക്ക് തിരിയുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയും ശ്രദ്ധയില്ലാത്ത മനോഭാവവുമാണ് കുട്ടികളെ ഇത്തരം മേഖലകളിലേക്ക് എത്തിക്കുന്നത്. എന്നാല്‍ സ്വകാര്യ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇത്തരം അവസ്ഥ വരുന്നില്ല. മികച്ച മാതൃകകളായി സ്വകാര്യ സ്ഥാപനങ്ങളിലെ കുട്ടികള്‍ മാറുന്നു. സ്വകാര്യ സ്കൂളുകളിലെ മികച്ച അധ്യാപനമാണ് ഇതിന് കാരണം. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. രാജ്യത്തെ എല്ലാ സ്കൂളുകളെയും സ്വകാര്യവത്ക്കരിക്കണം - ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് 14ന് ഒഡീഷയില്‍ വച്ച് ഇറ്റാലിയന്‍ വിനോദസഞ്ചാരി ക്ലോഡിയ കൊലാഞ്ചലോയെയും ടൂര്‍ ഓപ്പറേറ്റര്‍ പൗലോ ബോസ്കോയയും നക്സലുകള്‍ തട്ടികൊണ്ടുപോയിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ടായിരുന്നു ശ്രീ ശ്രീരവിശങ്കറിന്റെ പ്രസ്താവന.
ഏറെ വിമര്‍ശനത്തിനിടയാക്കാവുന്ന ഒരു പ്രസ്താവനയാണ് ശ്രീ ശ്രീ രവിശങ്കര്‍ നടത്തിയിരിക്കുന്നത്. സര്‍ക്കാര്‍ സ്കൂളുകളെ ആക്ഷേപിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തുകയും സ്വകാര്യ സ്കൂളുകളെ പിന്താങ്ങുകയും ചെയ്തതിന് ശ്രീ ശ്രീ രവിശങ്കര്‍ക്കെതിരെ ഇതിനകം വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കേന്ദ്ര മനുഷ്യ വിഭവ ശേഷി മന്ത്രി കപില്‍ സിബല്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാരിലും, ജുഡിഷ്യറിയിലും ഉന്നതസ്ഥാനത്തുള്ളവരില്‍ പലരും മുന്‍ രാഷ്ട്രപതിയുമൊക്കെ സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് പഠിച്ചിറങ്ങിയവരാണെന്നും ഈ ആള്‍ക്കാര്‍ നക്സലാണെന്ന് പറയാനാകുമോ എന്നാണ് കപില്‍ ചോദിക്കുന്നത്.
English summary:
At a time when both the Centre and the Odisha government is trying hard to resolve the Italian hostage crisis, spiritual guru and the Art of Living founder Sri Sri Ravi Shankar has labeled the government schools as the breeding grounds for the Naxals.