ബംഗലൂരു|
rahul balan|
Last Modified ചൊവ്വ, 29 മാര്‍ച്ച് 2016 (13:56 IST)
കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച നടിയും മുന്‍ കോണ്‍ഗ്രസ് എം പിയുമായ
രമ്യ വാക്കു പാലിച്ചില്ലെന്ന് ആരോപണം. സനബഡാക്കൊപ്പാലു ഗ്രാമത്തിലെ കര്ഷകന് ലോകേഷായിരുന്നു കടം കയറി ആത്മഹത്യ ചെയ്തത്. ഇവരെ സന്ദര്‍ശിക്കാന്‍ എത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മുമ്പാകെയായിരുന്നു രമ്യയുടെ വാഗ്ദാനം.
കുട്ടികളുടെ പഠന ചെലവ് വഹിച്ചു കൊള്ളാമെന്നായിരുന്നു രമ്യ അന്ന് പറഞ്ഞിരുന്നത്. വേദിയില്‍ വച്ച് രാഹുല്‍ ഗാന്ധി രമ്യയെ അഭിന്ദിക്കുകയും ചെയ്തു. എന്നാല്‍ അതിനുശേഷം രമ്യ കുടുംബത്തെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് പരാതി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ലോകേഷ് ആത്മഹത്യ ചെയ്തത്. കര്‍ണാടക സര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞ അഞ്ച് ലക്ഷം രൂപയും കുടുംബത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.
അഞ്ചാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളാണ് ലോകേഷിനുള്ളത്. അതേസമയം രാഹുല്‍ ഗാന്ധി ഉള്ള വേദിയില്‍വച്ച് പബ്ലിസിറ്റിക്ക് വേണ്ടിയാണ് രമ്യ ധനസഹായം പ്രഖ്യാപിച്ചതെന്നാണ് ഗ്രാമവാസികള്‍ ആരോപിക്കുന്നത്.