ബംഗളൂരു|
JOYS JOY|
Last Modified ഞായര്‍, 21 ഫെബ്രുവരി 2016 (15:50 IST)
തങ്ങളുടെ ആവശ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാത്ത മുഖ്യമന്ത്രിക്കെതിരെ മിഠായിയേറ്. ബംഗളൂരുവിലാണ് സംഭവം. കര്‍ണാടക മുഖ്യമന്ത്രി
സിദ്ധരാമയ്യ
ബംഗളൂരുവിലെ രവീന്ദ്ര കലാക്ഷേത്രയില്‍ നടന്ന പരിപാടിയില്‍ സംബന്ധിക്കുമ്പോള്‍ ആയിരുന്നു സംഭവം.
പരിപാടി നടക്കുന്നതിനിടെ ഒരാള്‍ ബോംബെന്ന് ആക്രോശിച്ച് മുഖ്യമന്ത്രിക്ക് നേരെ പൊതി എറിയുകയായിരുന്നു. പൊതിയെറിഞ്ഞത് അല്പനേരത്തേക്ക് ആശങ്ക സൃഷ്‌ടിച്ചു. എന്നാല്‍, സുരക്ഷ ഉദ്യോഗസ്ഥര്‍ തുറന്നു പരിശോധിച്ചപ്പോള്‍ പൊതിക്കുള്ളില്‍ മിഠായികള്‍ ആയിരുന്നു.
ബി എസ് പ്രസാദ് എന്നയാളാണ് മുഖ്യമന്ത്രിക്ക് നേരെ പൊതി എറിഞ്ഞത്. ബാര്‍ബര്‍ തൊഴിലാളിയായ ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തങ്ങളുടെ ആവശ്യങ്ങളില്‍ മുഖ്യമന്ത്രി വേണ്ടത്ര ശ്രദ്ധ കാണിക്കാത്തതിയലുള്ള അമര്‍ഷത്താലാണ് പ്രസാദ് പൊതിയെറിഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
(ചിത്രങ്ങള്‍ക്ക് കടപ്പാട് - എന്‍ ഐ എ)