ത്രിപുര തെരഞ്ഞെടുപ്പ്: 91 ശതമാനം പോളിംഗ്

അഗര്‍ത്തല: | WEBDUNIA|
PTI
PTI
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. 91 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 60 അംഗ നിയമസഭയിലേക്ക് 249 സ്ഥാനാര്‍ഥികളാണു ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനിഷ്ട്സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

40000ത്തോളം അര്‍ദ്ധസൈനിക വിഭാഗത്തെയും, സംസ്ഥാന പൊലീസിനെയും സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. മുഖ്യമന്ത്രി മണിക്ക് സര്‍ക്കാര്‍, പിസിസി അധ്യക്ഷന്‍ സുദീപ് റോയി ബര്‍മ്മന്‍ എന്നീ പ്രമുഖര്‍ മത്സരിക്കുന്നുണ്ട്. ത്രിപുരയില്‍ തുടര്‍ച്ചയായി നാലാം തവണയും അധികാരത്തിലെത്തുമെന്നാണ് ഇടതു മുന്നണിയുടെ പ്രതീക്ഷ.

കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ സീറ്റ് ലഭിക്കുമെന്നു വോട്ട് ചെയ്ത ശേഷം മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പറഞ്ഞു. ആകെയുള്ള 60 സീറ്റില്‍ 56 സീറ്റിലും സിപിഎം മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് 48 ഇടത്തു മത്സരിക്കുന്നു. 24 ലക്ഷം വോട്ടര്‍മാരാണു ത്രിപുരയിലുള്ളത്. 2008 ല്‍ 93 ശതമാനം പോളിംഗാണ് ത്രിപുരയില്‍ രേഖപ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :