തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ ഇന്ന് അന്തിമതീരുമാനം; ആന്ധ്രയിലേക്ക് കൂടുതല്‍ സേന
ന്യൂഡല്‍ഹി|
WEBDUNIA|
PRO
തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ കോണ്‍ഗ്രസ് ഇന്ന് അന്തിമ തീരുമാനമെടുക്കും. യുപിഎ ഏകോപനസമിതിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും വൈകീട്ട് ഡല്‍ഹിയില്‍ യോഗം ചേരും.
സംസ്ഥാന രൂപീകരണത്തിന് അനുകൂലമായി നേരത്തേ കോണ്‍ഗ്രസ് കോര്‍മ്മിറ്റി തീരുമാനമെടുത്തിരുന്നു. തീരുമാനത്തിന് ഇരു യോഗങ്ങളും അംഗീകാരം നല്‍കും. തെലുങ്കാന സംസ്ഥാനം രൂപീകരണത്തിനുള്ള നിര്‍ണായക തീരുമാനം കണക്കിലെടുത്ത് ആന്ധ്രാപ്രദേശില്‍ സുരക്ഷ കര്‍ശനമാക്കി.
സീ മാന്ദ്ര, റായല തെലുങ്കാന എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങളായി ആന്ധ്രാപ്രദേശിനെ വിഭജിക്കാനാണ് തീരുമാനമെന്നാണ് സൂചന. തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ ചൊവ്വാഴ്ച രാഷ്ട്രീയ തീരുമാനം വരാനിരിക്കെ ആന്ധ്രയിലേക്ക് 1000 അര്‍ദ്ധ സൈനികരെ കൂടി വിന്യസിച്ചു.
തീരദേശ ആന്ധ്ര, രായലസീമ മേഖലകളില്‍ നിലവില്‍ വിന്യസിച്ചിരിക്കുന്ന 1200 ഭടന്മാര്‍ക്ക് പുറമെയാണിത്. തെലുങ്കാന സംസ്ഥാന രൂപീകരണത്തിനായി ആന്ധ്രയെ വിഭജിച്ചാല്‍ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടേയ്ക്കാവുന്ന മേഖലകളിലേക്കാണ് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.
കൂടാതെ, കര്‍ണാടക, തമിഴ്നാട് ദൗത്യ സേനകളിലെ 300 പൊലീസുകാരും ആന്ധ്രാ പൊലീസിന്രെ സഹായത്തിന് ഹൈദരാബാദിലുണ്ട്.