കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചരിത്രപാഠം ഉള്‍ക്കൊള്ളണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ സി പി ഐ കേന്ദ്ര കമ്മിറ്റി അംഗം ഗുരുദാസ് ദാസ് ഗുപ്ത. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചരിത്രം മറക്കുകയാണെന്നും അദ്ദേഹം വിമര്‍ശനമുയര്‍ത്തി. തെറ്റുകള്‍ ഏറ്റുപറയാന്‍ പാര്‍ട്ടി തയ്യാറാകണമെന്നും ബദല്‍രേഖയില്‍ ആവശ്യപ്പെടുന്നുണ്ട്.
വിശാലജനാധിപത്യസഖ്യമെന്ന മുദ്രാവാക്യമാണ് ഉയര്‍ത്തേണ്ടത്. ഇടതുപാര്‍ട്ടികള്‍ക്ക് ഒരു മുരടിപ്പ് പ്രകടമാണ്. ഇടതുപക്ഷം ദേശീയ രാഷ്ട്രീയത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുകയാണ്. ജനങ്ങള്‍ ഒരു ബദല്‍ രാഷ്ട്രീയസഖ്യത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കണം. സിപിഎമ്മും സിപിഐയും ഈ ചരിത്രദൌത്യം ഏറ്റെടുക്കുമോയെന്നതാണ് സുപ്രധാനകാര്യമെന്നും ബദല്‍രേഖയിലുണ്ട്.
സ്വാതന്ത്ര്യ സമരകാലത്ത് സാമ്രാജ്യത്വത്തിനെതിരെ ജനങ്ങളെ അണിനിരത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സാധിച്ചു. എന്നാല്‍ ചരിത്രം നല്‍കിയ പാഠം ഉള്‍ക്കൊള്ളാന്‍ ഇന്ന് കഴിയുന്നില്ല. പാര്‍ട്ടിയുടെ കാഴ്ചപ്പാടില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്നാണ് ഗുരുദാസ് ദാസ് ഗുപ്ത സൂചിപ്പിക്കുന്നത്.