കൊല്ലം|
WEBDUNIA|
Last Modified തിങ്കള്‍, 13 ഫെബ്രുവരി 2012 (08:26 IST)
സി പി എം സംസ്ഥാന സമ്മേളനത്തിന് ഇവന്റ് മാനേജ്‌മെന്റിനെ ഉപയോഗിച്ചുവെന്ന സി പി ഐ സംസ്ഥാന സെക്രട്ടറി ചന്ദ്രപ്പന്റെ ആരോപണം ഇരുപാര്‍ട്ടികളും തമ്മിലുള്ള വമ്പന്‍ വാക്പോരിലേക്ക് നയിച്ചിരുന്നു. ഇവന്റ് മാനേജ്‌മെന്റിനെ ഉപയോഗിച്ചുവെന്ന് ആരോപിക്കുന്ന സി പി ഐ അതിന് തെളിവ് നിരത്തൂ എന്ന് സി പി എം നേതാക്കള്‍ വെല്ലുവിളിക്കുകയും ചെയ്തു.
ആ വെല്ലുവിളിക്ക് ഉത്തരവുമായി സി പി ഐ നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. സി പി എം സമ്മേളന നടത്തിപ്പിനായി 12 ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്കാണ് കരാര്‍ നല്‍കിയത്. മൂന്നരക്കോടി രൂപയ്ക്കായിരുന്നു കരാര്‍ എന്നും സി പി ഐ നേതാക്കള്‍ ആരോപിക്കുന്നു. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ തങ്ങള്‍ ഉടന്‍ വെളിപ്പെടുത്തും എന്നും സി പി ഐ നേതാക്കള്‍ പറയുന്നു.
ഇവന്റ് മാനേജ്‌മെന്റ് വിഷയം കൂടുതല്‍ വിവാദങ്ങളിലേക്ക് നീങ്ങും എന്ന് തന്നെയാണ് ഇത് നല്‍കുന്ന സൂചന.