ഇവന്റ്‌ മാനേജ്മെന്റ്‌ വിവാദം: സി പി ഐക്ക് സി പി എം കത്തയച്ചു

തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 16 ഫെബ്രുവരി 2012 (17:01 IST)
സി പി എം സംസ്ഥാനസമ്മേളനം നടത്തിയത്‌ ഇവന്റ്‌ മാനേജ്മെന്റ്‌ കമ്പനിയാണെന്ന പ്രസ്താവനയില്‍ പ്രതിഷേധിച്ച്‌ സി പി എം സി പി ഐക്ക് കത്തയച്ചു. സി പി ഐസംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പനും നേതാവ് ബിനോയ്‌ വിശ്വത്തിനുമാണ് കത്തയച്ചത്. ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെങ്കില്‍ തെളിവു നല്‍കണമെന്ന്‌ കത്തില്‍ ആവശ്യപ്പെടുന്നു.

ബിനോയ് വിശ്വം പരാമര്‍ശിച്ച ഐ ടു ഐ എന്ന കമ്പനിക്ക് സി പി എമ്മുമായി ബന്ധമില്ലെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ സി പി ഐ നേതാക്കള്‍ പ്രസ്താവന പിന്‍വലിക്കണമെന്ന്‌ കത്തില്‍ ആവശ്യപ്പെടുന്നു. സി പി എം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘമാണ്‌ കത്തയച്ചത്‌.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ ഈ സാഹചര്യത്തില്‍ ബിനോയ്‌ വിശ്വം തയ്യാറാവണമെന്ന് സി പി എം സംസ്ഥാനസമ്മേളനത്തിന്റെ സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാര്‍ ആവശ്യപ്പെട്ടു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :