തൃണമുല്‍ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ കീറിയെന്ന കുറ്റത്തിന് പത്ത് വയസുകാരന് ക്രൂരമര്‍ദ്ദനം

തൃണമുല്‍ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ കീറിയതിന് പത്ത് വയസുകാരന് ക്രൂരമര്‍ദ്ദനം. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗനാസ് ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പോസ്റ്റര്‍ കീറിയതിന് കുട്ടിയെ ചൂരലിന് ക്രുരമായി മര്‍ദ്ദിക്കുകയായിരുന്നു.

കൊല്‍ക്കത്ത, തൃണമുല്‍ കോണ്‍ഗ്രസ് Kolkkatha, Thrinamool Congress
കൊല്‍ക്കത്ത| rahul balan| Last Modified ബുധന്‍, 27 ഏപ്രില്‍ 2016 (21:27 IST)
തൃണമുല്‍ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ കീറിയതിന് പത്ത് വയസുകാരന് ക്രൂരമര്‍ദ്ദനം. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗനാസ് ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പോസ്റ്റര്‍ കീറിയതിന് കുട്ടിയെ ചൂരലിന് ക്രുരമായി മര്‍ദ്ദിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ആറ് തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേര് വീട്ടുകാര്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വീട്ടുകാരുടെ പരാതി ലഭിച്ചതായി സി ഐ സിസിര്‍ കുമാര്‍ മിത്ര സ്ഥിരീകരിച്ചു.

പട്ടമുണ്ടാക്കാന്‍ വേണ്ടി പോസ്റ്റര്‍ കീറിയതെന്ന് മര്‍ദ്ദനമേറ്റ ബാലന്‍ സമ്മതിച്ചിട്ടുണ്ട്. പോസ്റ്റര്‍ പറിക്കുന്നത് കണ്ട എതാനും പേര്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് ബാലന്‍ പറഞ്ഞു. കാനിംഗ് ഈസ്റ്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന തൃണമുല്‍ സ്ഥാനാര്‍ത്ഥി സാകത് മൊല്ലയുടെ പോസ്റ്ററാണ് ബാലന്‍ കീറിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :