തരൂര്‍ ഔട്ട്; ഇനി ട്വിറ്ററില്‍ മോഡിയാണ് ഒന്നാമന്‍

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള രാഷ്ട്രീയക്കാരില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഒന്നാമന്‍. കേന്ദ്രമന്ത്രിയും മലയാളിയുമായ ശശി തരൂരിനെ കടത്തി വെട്ടിയാണ് മോഡി ട്വിറ്ററില്‍ ഒന്നാമതെത്തിയത്. മോഡിക്ക് 1,828,282 ഫോളോവേഴ്‌സും തരൂരിന് 1,821,776 ഫോളോവേഴ്‌സുമാണുള്ളത്.

ബിജെപിയുടെ തന്നെ സുഷമാ സ്വരാജിനാണ് മൂന്നാം സ്ഥാനം. 523,336 പേരാണ് സുഷമയെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ ദ്വിഗ്‌വിജയ് സിംഗാണ് തൊട്ടു പുറകില്‍.

ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കെജ്‌രിവാളിനെ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം 412,289 ആണ്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയകള്‍ക്ക് നിര്‍ണ്ണായക സ്ഥാനമുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ട്വിറ്റര്‍ എഫക്ട് മോഡിക്ക് തെരഞ്ഞെടുപ്പില്‍ ഗുണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :