നരേന്ദ്ര മോഡിയ്ക്ക് ശ്രീ ശ്രീയുടെ പിന്തുണ

പനാജി: | WEBDUNIA|
PRO
PRO
2002 ഗുജറാത്ത് കലാപത്തെ മറക്കാന്‍ സമയമായെന്നും അത് മുഖ്യമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോഡിയുടെ അനുഭവമില്ലായ്മയാല്‍ സംഭവിച്ചതാണെന്നും ശ്രീ ശ്രീ രവിശങ്കര്‍. മോഡിയെ എക്കാലത്തും കുറ്റപ്പെടുത്തുന്നത് ബുദ്ധിയല്ല. അന്ന് പുതുതായി ചുമതലയേറ്റെടുത്ത മുഖ്യമന്ത്രിയായിരുന്നു മോഡി ശ്രീ ശ്രീ പറഞ്ഞു.

അയോദ്ധ്യയില്‍ നിന്നു മടങ്ങിയ തീര്‍ത്ഥാടകരും കര്‍സേവകരും ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസിന് തീവയ്പില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് 2002ല്‍ ഗുജറാത്തില്‍ കലാപമുണ്ടായത്. മുസ്ലീങ്ങളാണ് പ്രധാനമായും കലാപത്തിന് ഇരകളായത്. 2001ലായിരുന്നു മോഡി ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലെത്തുന്നത്.

കലാപം തടയാന്‍ വേണ്ട നടപടികളൊന്നും മോദി കൈക്കൊണ്ടില്ലെന്ന ഗുരുതരമായ ആരോപണമാണ് അദ്ദേഹത്തിനെതിരെ നിലനില്‍ക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മോദി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന വ്യക്തമായ സൂചനകള്‍ ഇന്ന് സജീവമാണ്. മോഡി തെരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷനായതിന് ശേഷം എന്‍ഡിഎയിലും ബിജെപിയിലും പൊട്ടിത്തെറിയുണ്ടായിരുന്നു. അദ്വാനി ബിജെപി പദവികള്‍ രാജിവയ്ക്കാനൊരുങ്ങി. ജെഡിയു എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചു. അത്തരത്തില്‍ മോഡിപാര്‍ട്ടിയില്‍ നിന്നും സഖ്യകക്ഷികളില്‍ നിന്നും കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുന്നതിനിടയിലാണ് ശ്രീശ്രീ രവിശങ്കര്‍ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :