ഡല്‍ഹി കൂട്ടമാനഭംഗം: വധശിക്ഷയില്‍ കോടതി ഇടപെടില്ല

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ പ്രതികളുടെ വധശിക്ഷയില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള സ്‌റ്റേ തല്‍ക്കാലം തുടരുമെന്നും കോടതി പറഞ്ഞു. മരണമൊഴിയുടെ പകര്‍പ്പ് ഹാജരാക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പെണ്‍കുട്ടിയുടെ മരണമൊഴി പരിശോധിക്കും. പ്രതികളുടെ വധശിക്ഷ ശരിവെച്ചുകൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

2012 ഡിസംബറില്‍ നടന്ന കൂട്ടബലാത്സംഗം രാജ്യത്താകമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. രാത്രിയില്‍ സുഹൃത്തിനോടൊപ്പം ബസില്‍ സഞ്ചരിക്കവെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. കൊടും പീഡനമേറ്റ യുവതി രണ്ടാഴ്ചക്കുശേഷം സിംഗപ്പൂരിലെ ആശുപത്രിയില്‍വെച്ച് മരണമടഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :