ഡല്‍ഹിയില്‍ ഭൂചലനം

ന്യൂ‍ഡല്‍ഹി| WEBDUNIA|
PRO
PRO
ഡല്‍ഹിയില്‍ നേരിയ തോതില്‍ ഭൂചലനമുണ്ടായി. റിക്‍ടര്‍ സ്കെയിലില്‍ 5.4 രേഖപ്പെടുത്തിയ ചലനമാണുണ്ടായത്. ഡല്‍ഹിക്ക് പുറമെ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലും വടക്കെ ഇന്ത്യയുടെ മറ്റ് ചില ഭാഗങ്ങളിലും ഭൂചലനമുണ്ടായി.

ഹിന്ദുകുഷ് പര്‍വതനിരകളിലാണ് ഭൂചലനത്തിന്റെ പ്രഭവസ്ഥാനം എന്നാണ് കരുതപ്പെടുന്നത്. ഭൂചലനം മൂന്ന് മിനിറ്റ് നീണ്ട് നിന്നു. എന്നാല്‍ ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ജമ്മു കശ്മീരില്‍ മാര്‍ച്ച് 21-ന് റിക്റ്റര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള താഴ്വരയുടെ വിവിധ ഭാഗങ്ങളിലാണ് ചലനം അനുഭവപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :