നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹെലികോപ്‌ടറില്‍ പ്രചരണം നടത്താമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍. എന്നാല്‍, ഇതിന്റെ ചെലവ് സ്ഥാനാര്‍ഥികള്‍ വഹിക്കേണ്ടതില്ല. ഹെലികോപ്‌ടറില്‍ പ്രചരണം നടത്താനുള്ളതിന്റെ ചെലവ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആയിരിക്കും വഹിക്കുക.
ഹെലികോപ്‌ടറില്‍ പ്രചരണം നടത്തുമ്പോള്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കണം. ഇതിനായി അതാത് ജില്ലാ കളക്‌ടര്‍മാരുടെ അനുമതി വേണം. ഇതിനുള്ള അനുമതി നേടിയിട്ടാണ് ചെന്നിത്തല ഹെലികോപ്‌ടര്‍ യാത്ര നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയതോടെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഹെലികോപ്‌ടര്‍ വിവാദം ആവശ്യമായ രീതിയില്‍ വിവാദമാക്കാന്‍ കഴിയില്ല. ഹെലികോപ്‌ടര്‍ പ്രചരണത്തിന്റെ ചെലവ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തണം എന്നായിരുന്നു ഇടതുനേതാക്കളുടെ ആവശ്യം.