ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള ശശി തരൂരിനെ വെട്ടി നരേന്ദ്ര മോഡി ഒന്നാമതെത്തി. രാഷ്ട്രീയക്കാരില്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുണ്ടായിരുന്നത് ശശി തരൂരിനായിരുന്നു. 1,821,776 ഫോളോവേഴ്സാണ് തരൂരിനുണ്ടായിരുന്നത്.
1,826,055 ഫോളോവേഴ്സുമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ശശി തരൂരിനെ കടത്തി വെട്ടി. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയകള്‍ക്ക് നിര്‍ണ്ണായക സ്ഥാനമുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ട്വിറ്റര്‍ എഫക്ട് മോഡിയ്ക്ക് തെരഞ്ഞെടുപ്പില്‍ ഗുണമാകുമെന്നാണ് കരുതപ്പെടുന്നത്.
ബിജെപിയുടെ തന്നെ സുഷമാ സ്വരാജിനാണ് ട്വിറ്ററില്‍ മൂന്നാം സ്ഥാനം. 523,336 പേരാണ് സുഷമയെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ ദ്വിഗ്വിജയ് സിംഗാണ് തൊട്ടു പുറകില്‍. ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കെജ്രിവാളിനെ ട്വിറ്ററില്‍ പിന്തുടരുന്നവര് 412,289 പേരാണ്.