ന്യൂഡല്‍ഹി: ജീവന്‍-രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെ 348 മരുന്നുകളുടെ വിലയില്‍ 80 ശതമാനത്തോളം കുറവുവരുന്നു. പുതിയ ഡ്രഗ് പ്രൈസ് കണ്‍ട്രോള്‍ ഓര്‍ഡര്‍ പ്രകാരമാണിത്. പുതിയ ഡ്രഗ് പോളിസി പ്രകാരം ആന്റി-ക്യാന്‍സര്‍, ആന്റി-ഇന്‍ഫക്ടീവ് മരുന്നുകളുടെ വിലയില്‍ 50 മുതല്‍ 80 ശതമാനത്തോളം കുറവ് വരും.