ബംഗളൂര്‍|
AISWARYA|
Last Updated:
ശനി, 29 ഏപ്രില്‍ 2017 (15:15 IST)
അഴിമതിക്കേസിൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന എഐഡിഎംകെ നേതാവ് വി കെ
ശശികല ജയിലിൽ സന്ദർശകരുടെ എണ്ണം കുറച്ചു. ശശികലയെ കാണാന്‍ രണ്ടാഴ്ചക്കുള്ളിൽ തമിഴ്നാട്ടിൽ നിന്നും മൂന്നുപേരാണ് എത്തിയത്. ശശികലയുടെ അഭിഭാഷകർക്ക് പുറമെ ബന്ധുവായ ഡോക്ടർ മാത്രമാണ് സന്ദർശകരായി എത്തിയത്.
ശശികലക്ക് നേരത്തെ ജയിൽ സൂപ്രണ്ട് കൂടുതല്‍ സന്ദർശകരെ അനുവദിച്ചിരുന്നു. ആദ്യമാസങ്ങളില്‍ നിരവധിപേരാണ് ശശികലയെ കാണാൻ ജയിലിലെത്തിയത്. അതേസമയം രണ്ടില ചിഹ്നത്തിനായി കോഴവാങ്ങി അറസ്റ്റിലായ ടി ടി വി ദിനകരൻന്റെ കേസ് ശശികലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.