ലക്നോ|
AISWARYA|
Last Updated:
ശനി, 29 ഏപ്രില്‍ 2017 (11:21 IST)
പീഡനക്കേസിൽ പ്രതിയായ സമാജ്വാദി പാർട്ടി നേതാവ് ഗായത്രി പ്രജാപതിക്ക് ജാമ്യം നൽകിയ സെഷൻസ് കോടതി ജഡ്ജിക്ക് സസ്പെൻഷൻ. സസ്പെൻഷന് പുറമേ ജഡ്ജിക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അലഹബാദ് ഹൈകോടതി ഭരണസമിതിയാണ് ജഡ്ജിയെ സസ്പെൻറ് ചെയ്യാനുള്ള തീരുമാനത്തിലെത്തിയത്.
ഉത്തർപ്രദേശ് മുൻ മന്ത്രി ഗായത്രി പ്രജാപതിയെ അറസ്റ്റ് ചെയ്തത്
മാർച്ച് 15നാണ്. 2014 ഒക്ടോബർ മുതൽ 2016 ജൂലൈ വരെ കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്ന് യുവതിയുടെ പരാതിയെ തുടര്‍ന്നാണ് ഈ അറസ്റ്റ് ഉണ്ടായത്.
തന്റെ കുഞ്ഞിനെയും പീഡിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് നടപടി എടുക്കണമെന്ന് യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് ഫെബ്രുവരി 17നാണ് പ്രജാപതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
എന്നാല്‍ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന പ്രജാപതി കുറ്റങ്ങൾ സമ്മതിച്ചിരുന്നില്ല.
ഇത് രാഷ്ട്രീയ പ്രേരിതമായ കേസാണ്. നുണ പരിശോധനക്ക് വിധേയനാക്കണമെന്ന് പ്രജാപതി ആവശ്യപ്പെട്ടിരുന്നു. അതേസമയം നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് പ്രജാപതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുകയും ലുക്ക് ഔട്ട് നോട്ടീസും ഇറക്കുകയും ചെയ്തിരുന്നു.