ചിന്നസ്വാമി സ്‌ഫോടനക്കേസ്: തിരിച്ചറിയല്‍ പരേഡ് 31ന്, ഭട്കലിനെ വീണ്ടും ചോദ്യം ചെയ്യണമെന്നും പൊലീസ്

ബാംഗ്ലൂര്‍| WEBDUNIA|
PTI
ചിന്നസ്വാമി സ്‌ഫോടനക്കേസില്‍ പ്രതിയായ യാസിന്‍ ഭട്കലിന്റെ തിരിച്ചറിയല്‍ പരേശ് ജനുവരി 31ന് നടത്തുമെന്ന് റിപ്പോര്‍ട്ട്. അതോടൊപ്പം ചോദ്യം ചെയ്യുന്നതിന് കസ്റ്റഡി കാലാവധി നീട്ടാന്‍ ബാംഗ്ലൂര്‍ പോലീസ് വീണ്ടും ഡല്‍ഹി എന്‍ഐഎ കോടതിയെ സമീപിക്കും.

എന്‍ഐഎ കോടതി അനുവദിച്ച കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിച്ചതിനെത്തുടര്‍ന്ന് സിറ്റി കോടതിയില്‍ ഹാജരാക്കിയ യാസിന്‍ ഭട്കലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

തിരിച്ചറിയല്‍പരേഡ് നടത്തുന്നതോടൊപ്പം കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ പൊലീസ് കസ്റ്റഡി നീട്ടിക്കിട്ടുന്നതിന് ഡല്‍ഹി എന്‍ഐഎ കോടതിയെ സമീപിക്കുമെന്നും പൊലീസ് പറഞ്ഞു.

2010 ഏപ്രില്‍ 17-ന് മുംബൈ ഇന്ത്യന്‍സ്-ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഐ.പി.എല്‍. മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ പ്രധാനകവാടത്തിന് മുന്നില്‍ സ്‌ഫോടനപരമ്പര നടന്നത്. ഇതില്‍ പോലീസുകാരടക്കം 15 പേര്‍ക്ക് പരുക്കേറ്റിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :