വിലക്കിനിടയിലും മത്സരിക്കാനൊരുങ്ങി ലളിത് മോഡി

ജയ്പൂര്‍| WEBDUNIA|
PRO
ആജീവനാന്തം വിലക്കിനിടയിലും രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലളിത് മോഡിയുടെ നോമിനേഷനെന്ന് റിപ്പോര്‍ട്ട്.

ഐപി‌എല്‍ തിരിമറികളാണ് മോഡിയുടെ പേരിലുള്ള ആരോപണം. ഇപ്പോള്‍ വിദേശത്ത് കഴിയുന്ന മോഡി അഭിഭാഷകന്‍ വഴിയാണ് 19ന് നടക്കുന്ന ഇലക്ഷനിലേക്ക് പത്രിക സമര്‍പ്പിച്ചത്.

മോഡിയുടെ പത്രിക സ്വീകരിച്ചാല്‍ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനെ വിലക്കുമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള്‍ ബോര്‍ഡും രംഗത്തെത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :