ചാപ്ലിന്റെ കൊച്ചു മകന് കര്‍ണാടകയില്‍ മാംഗല്യം

സിര്‍‌സി| WEBDUNIA|
PRO
ലോകം കണ്ട മഹാനായ നടന്‍ ചാര്‍ളി ചാപ്ലിന്റെ കൊച്ചു മകന്‍ കര്‍ണാടകയില്‍ വിവാഹിതനായി. 60 കാരനായ മാര്‍ക് ജോപ്ലിന്‍ ആണ് ടെര ടിഫാനി എന്ന 52 കാരിയെ ഹിന്ദു ആചാരപ്രകാരം ഗോകര്‍ണ്ണത്ത് വച്ച് വിവാഹം ചെയ്തത്.

പരമ്പരാഗത ഹിന്ദു വധൂവരന്മാരെപ്പോലെയാണ് ഇവര്‍ വിവാഹമണ്ഡപത്തിലെത്തിയത്. പൂജാരിയുടെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പെ തന്നെ ഇവര്‍ക്ക് ഇന്ത്യയും കേരളവുമൊക്കെ സുപരിചിതമാണ്.

ഇന്ത്യന്‍ സംസ്കാരം, ഐതിഹ്യങ്ങള്‍, കല എന്നിവയില്‍ ആകൃഷ്‌ടരായാണ് ഇരുവരും ഇവിടെയെത്തിയത്. കാസ‌ര്‍കോഡുള്ള വിദുഷി ഉഷ ഭട്ടിന്റെ കീഴില്‍ ഇവര്‍ 15 വര്‍ഷമായി സംഗീതവും അഭ്യസിക്കുന്നുണ്ട്.

സുഹൃത്തുക്കളാണ് ഗോകര്‍ണ്ണത്ത് വച്ച് വിവാഹം നടത്താനുള്ള സൌകര്യം ചെയ്ത് കൊടുത്തത്. 40 വര്‍ഷമായി ഇവര്‍ സ്ഥിരമായ ഇടവേളകളില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. മലയാളം, ഹിന്ദി, തമിഴ്, ബംഗാളി, എന്നീ ഭാഷകള്‍ സ്വായത്തമാക്കിയ ജോപ്ലിന്‍, തുളസീദാസ്, ജ്ഞാനദേവ്, രാംദാസ് തുടങ്ങിയവരെക്കുറിച്ച് കീര്‍ത്തനങ്ങളും എഴുതിയിട്ടുണ്ട്.

കേരളവും ഇവര്‍ക്ക് പ്രിയപ്പെട്ട സ്ഥലം തന്നെ. കേരളത്തിലെ സ്വാമി രാംദാസ്, സ്വാമി സച്ചിദാനന്ദ, സ്വാമി മുക്താനന്ദ എന്നിവരുടെ ശിഷ്യരാണ് ഈ ദമ്പതിമാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :