ചലച്ചിത്രതാരവും എംപിയുമായ വിജയശാന്തിക്കെതിരെ ടിആര്‍എസിന്റെ ആക്‍ഷന്‍

ഹൈദരാബാദ്| WEBDUNIA|
PRO
പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ച് മുന്‍ ചലച്ചിത്രതാരവും എംപിയുമായ എം വിജയശാന്തിയെ തെലുങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) സസ്‌പെന്‍ഡു ചെയ്തു.

ടിആര്‍എസ് വിട്ട് ഇവര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ പദ്ധതിയിട്ടതായി പാര്‍ട്ടി പോളിറ്റ്ബ്യൂറോയ്ക്കു ശേഷം അധ്യക്ഷന്‍ കെ ചന്ദ്രശേഖര റാവു ബുധനാഴ്ച രാത്രി പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാതിരിക്കാന്‍ വിശദീകരണം ആവശ്യപ്പെട്ട് കാരണം കാണിക്കല്‍ നോട്ടീസും വിജയശാന്തിക്ക് നല്‍കിയിട്ടുണ്ട്. മേദകില്‍ നിന്നുള്ള പാര്‍ലമെന്റംഗമാണ് നടി കൂടിയായ വിജയശാന്തി.

താന്‍ പ്രതിനിധീകരിക്കുന്ന മേദക് മണ്ഡലം കൈയ്യടക്കുന്നതിന് പാര്‍ട്ടി ചെയര്‍മാന്‍ കെ.ചന്ദ്രശേഖര റാവു നടത്തിയ നീക്കമാണിതെന്ന് വിജയശാന്തി പറയുന്നു. തന്നെ സെക്കന്ദരാബാദിലേക്ക് മാറ്റി മേദകില്‍ മത്സരിക്കാനാണ് റാവുവിന്റെ ശ്രമമെന്നും വിജയശാന്തി ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :