സോളാര്‍ കേസുമായി ബന്ധപ്പെട്ട് തന്നെയാണ് തന്റെ രാജിതീരുമാനമെന്നും പാര്‍ട്ടിയെ മുന്‍പ് തന്നെ താന്‍ ഇക്കാര്യമറിയിച്ചിട്ടുണ്ട്, എന്നാല്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി പറഞ്ഞതിനാല്‍ ചീഫ് വിപ്പ് സ്ഥാനം രാജിവെയ്ക്കുന്നില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. പിടി തോമസിന്റെ വാക്ക് കേട്ട് രാജി വേണ്ടെന്ന് പാര്‍ട്ടി ചെയര്‍മാന്‍ പറഞ്ഞു. രാജിക്കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും പി സി ജോര്‍ജ് പറഞ്ഞു.
മുഖ്യമന്ത്രിയെ അപമാനിച്ച് ഇറക്കിവിടുക എന്ന ദുഷ്ടലാക്കൊടെ പ്രവര്‍ത്തിക്കുന്ന ഗൂഡ സംഘമുണ്ടെന്നും ഇതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ചണ്ടിയോട് പറ്റിച്ചേര്‍ന്നു നിന്നുകൊണ്ട് ഗൂഡനീക്കം പി ടി തോമസിനെപ്പോലുള്ളവര്‍ നടത്തുന്നുവെന്ന വിമര്‍ശനവും പിസി ജോര്‍ജ് ഉന്നയിച്ചു.
മോശമായ പെരുമാറ്റം എവിടെനിന്നും വന്നാലും താന്‍ പറയുമെന്നും പാര്‍ട്ടിയാണ് രാജിക്കാര്യം തീരുമാനിക്കുന്നതെന്നും ഹൈക്കോടതിയുടെ രണ്ട്ബഞ്ചും പരാമര്‍ശം നടത്തുന്നത് പൊലീസ് വകുപ്പിനെതിരെയാണെന്നും അതിനാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രാജിവെയ്ക്കണമെന്നും മുഖ്യമന്ത്രിക്കെതിരെയല്ല മുറവിളി കൂട്ടേണ്ടതെന്നും ചീഫ് വിപ്പ് പറഞ്ഞു.