ന്യൂഡല്‍ഹി|
Joys Joy|
Last Modified ശനി, 28 ഫെബ്രുവരി 2015 (08:18 IST)
കോര്‍പ്പറേറ്റ് ഗ്രൂപ്പിന്റെ ഉല്ലാസ നൌകയില്‍ യാത്ര ചെയ്തതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിനു പിന്നാലെ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ രാജിവെച്ചു. മെയില്‍ ടുഡെ എഡിറ്റര്‍ സന്ദിപീ ബംസായി, ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റര്‍ ഇന്‍ ചീഫ്സഞ്ജയ് നാരായണ്‍ എന്നിവരാണ്രാജി വച്ചത്.
രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ കോര്‍പ്പറേറ്റുകളുടെ സൗജന്യം കൈപറ്റിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് തൊട്ടു പിന്നാലെയാണ് രാജി. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ക്കെതിരെ നടപടിക്കും സാധ്യതയുണ്ട്.
നിതിന്‍ഗഡ്ഗരി, കുടുംബവുമൊത്ത് നടത്തിയ നോര്‍വെ യാത്രയാണ്വിവാദമായത്. പ്രമുഖ വ്യവസായ ഗ്രൂപ്പായ എസ്സാര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഉല്ലാസ നൗകയില്‍ കുടുംബത്തോടൊപ്പം രണ്ട് ദിവസം ചെലവഴിച്ചു എന്നാണ് വിവാദം. 2013ല്‍ നടന്ന ഗഡ്ഗരിയുടെ യാത്ര അടക്കം പ്രമുഖര്‍ കോര്‍പ്പറേറ്റുകളുടെ ആനൂകൂല്യം കൈപറ്റിയത്അന്വേഷിക്കണമെന്ന് കാണിച്ച് ഫയല്‍ ചെയ്ത പൊതു താല്‍പര്യ ഹര്‍ജി സുപ്രീം കോടതിയില്‍ എത്തിയതോടെയാണ്വാര്ത്ത വിവാദമായത്.
പ്രശാന്ത്ഭൂഷന് അധ്യക്ഷനായ സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റഗേഷനാണ്ഹര്ജി സമര്‍പ്പിച്ചത്. എസ്സാര്‍ പോലുള്ള വന്‍കിട കമ്പനികള്‍ രാഷ്ട്രീയക്കാരെ വഴിവിട്ട് സ്വാധീനിക്കുകയാണെന്ന്ഹര്ജിയില് ആരോപണം ഉയര്‍ന്നിരുന്നു.