കോണ്‍ഗ്രസ് രണ്ടക്കത്തിലൊതുങ്ങും: അരുണ്‍ ജെയ്റ്റ്ലി

ന്യൂഡല്‍ഹി| Biju| Last Modified ഞായര്‍, 27 ഏപ്രില്‍ 2014 (20:52 IST)
ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റുകള്‍ രണ്ടക്കത്തിലൊതുങ്ങുമെന്ന് ബി ജെ പി നേതാവ്‌ അരുണ്‍ ജെയ്റ്റ്ലി. നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ബി ജെ പി അധികാരത്തില്‍ വരുമെന്നും ജെയ്റ്റ്ലി പറയുന്നു. തന്‍റെ ബ്ലോഗിലാണ് അരുണ്‍ ജെയ്റ്റ്ലി ഇങ്ങനെ കുറിച്ചത്.

മൂന്നാം മുന്നണിക്കെതിരെയും അരുണ്‍ ജെയ്റ്റ്ലി ബ്ലോഗിലൂടെ ആഞ്ഞടിച്ചു. യാതൊരാശയവുമില്ലാത്തവരാണ്‌ മൂന്നാം മുന്നണിക്കാര്‍. അവര്‍ക്ക് സ്ഥിരതയാര്‍ന്ന സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ല - ജെയ്റ്റ്ലി പറയുന്നു.

മൂന്നാം മുന്നണി എന്നത് ഒരു അസംബന്ധ നാടകമാണ്. അസ്ഥിരതയുടെ വാണിഭക്കാരാണ് അവര്‍ - അരുണ്‍ ജെയ്റ്റ്ലി ബ്ലോഗില്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :