കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സംഘര്‍ഷാവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ. ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള പ്രശ്നത്തില്‍ ഉടന്‍ നിലപാട് വ്യക്തമാക്കുമെന്ന് വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി പറഞ്ഞു.
കിഴക്കന്‍ ഏഷ്യയുടെ ചുമതലയുള്ള വിദേശകാര്യ ജോയിന്റ് സെക്രട്ടറി ഗൌതം ബംബാവാലേ ഉത്തര കൊറിയ സന്ദര്‍ശനം നടത്തിയിരുന്നു. മേഖലയിലെ സംഭവങ്ങള്‍ ഇന്ത്യ വിശകലനം ചെയ്യുകയാണെന്നും രഞ്ജന്‍ മത്തായി അറിയിച്ചു.
അതേസമയം ദക്ഷിണകൊറിയയില്‍ അഞ്ഞൂറോളം ദക്ഷിണ കൊറിയക്കാര്‍ ജോലി ചെയ്യുന്ന കീസോങ്ങ് വ്യവസായ കോംപ്ലക്സ് അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇരു കൊറിയകളും തമ്മില്‍ യുദ്ധസമാനമായ സാഹചര്യമാണ് ഇതിലേക്ക് നയിച്ചത്.