മധ്യപ്രദേശില്‍ നവജാത ശിശുവിന് വിഷം കൊടുത്ത ശേഷം പുഴയിലെറിഞ്ഞു. കുഞ്ഞിന്റെ പിതാവും ആദ്യ ഭാര്യയും ചേര്‍ന്നാണ് കൃത്യം നടപ്പാക്കിയത്. പെണ്‍കുഞ്ഞിന്റെ മൃതദേഹത്തിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
ജദേരു കാ പുര ഗ്രാമത്തിലാണു സംഭവം നടന്നത്. രാജ് വീര്‍ ഗുര്‍ജാര്‍, ഭാര്യ മുനീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആദ്യഭാര്യയില്‍ നിന്ന് വിവാഹമോചനം നേടാതെയാണ് രാജ് വീര്‍ രണ്ടാം വിവാഹം ചെയ്തത്. രണ്ടാം ഭാര്യ പെണ്‍കുഞ്ഞിനെ പ്രസവിച്ചതോടെ രാജ് വീറും ആദ്യഭാര്യയും അതിനെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു.