തൃശൂരില്‍ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തി?

തൃശൂര്‍| WEBDUNIA|
PRO
PRO
തൃശൂരില്‍ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തിയതായി അജ്ഞാത ഫോണ്‍ സന്ദേശം. അരിമ്പൂരിലെ വാട്ടര്‍ അതോറിറ്റിയുടെ ടാങ്കില്‍ വിഷം കലര്‍ത്തിയിട്ടുണ്ട് എന്നായിരുന്നു സന്ദേശം. തുടര്‍ന്ന്‌ ഈ ടാങ്കില്‍ നിന്നുള്ള ജലവിതരണം നിര്‍ത്തിവച്ചു.

ഒരു പഞ്ചായത്ത് അംഗത്തിന്റെ ഫോണിലേക്കാണ് സന്ദേശം വന്നത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു ഇത്. അധികൃതര്‍ പരിശോധന നടത്തിവരികയാണ്.

അന്തിക്കാട്‌, ഒളരി, അരിമ്പൂര്‍ എന്നീ പഞ്ചായത്തുകളിലെ ജലവിതരണം മുടങ്ങിയിരിക്കുകയാണ്‌. ഫോണ്‍ സന്ദേശത്തെക്കുറിച്ച് പൊലീസും അന്വേഷണം തുടങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :