കാറുകള്‍ക്ക് 35,000 മുതല്‍ 80,000 വരെ വിലവര്‍ദ്ദനവ്: സ്മാര്‍ട്ട് ഹൈബ്രിഡ് മോഡലുകളെ വിലവര്‍ദ്ദനവ് ബാധിക്കില്ല

rahul balan| Last Modified വ്യാഴം, 3 മാര്‍ച്ച് 2016 (13:46 IST)
കമ്പനിക്കു പിന്നാലെ പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനിയായ മാരുതി സുസൂക്കിയും വിവിധ മോഡലുകള്‍ക്ക് 1441 മുതല്‍ 34494 രൂപ വരെ വര്‍ദ്ദിപ്പിച്ചു. കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച ബജറ്റിന്റെ പ്രതിഫലനമാണ് കാറുകളുടെ വിലവര്‍ദ്ദനയ്ക്ക് കാരണം. ഏതെല്ലാം മോഡലുകള്‍ക്കണ് വിലവര്‍ദ്ദന ബാധകമെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സ്മാര്‍ട്ട് ഹൈബ്രിഡ് മോഡലുകള്‍ക്ക് ഒഴികെ വിലവര്‍ദ്ദനവ് ബാധകമാണെന്ന് കമ്പനി അറിയിച്ചു. മാരുതിയുടെ സിയാസ്, എര്‍ട്ടിഗ എന്നീ മോഡലുകളാണ് സ്മാര്‍ട്ട് ഹൈബ്രിഡ് വിഭാഗത്തില്‍ ഉള്ളത്.

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ ചെറുകാറുകളുടെയു എസ്യുവികളുടെയും സെസില്‍ വര്‍ദ്ദനവ് വരുത്തിയിരുന്നു. ഇതിനു പിന്നാലെ ടാറ്റയടക്കമുള്ള കമ്പനികള്‍ കാറുകളുടെ വില വര്‍ദ്ദിപ്പിച്ചത്. ടാറ്റ വിവിധ മോഡലുകള്‍ക്ക് 35,0000 രൂപവരെ വില വര്‍ദ്ദിപ്പിച്ചപ്പോള്‍ കോറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹുണ്ടായ് 80,000 വരെ വര്‍ദ്ദനവ് വരുത്തി. ചെറുകാറുകള്‍ക്ക് ഒരുശതമാനം വരെയാണ് വിലവര്‍ദ്ദിപ്പിച്ചത്. പത്തുലക്ഷം രൂപയ്ക്ക് മുകളില്‍ ഉള്ള കാറുകള്‍ക്കും ഇത് ബാധകമാണ്.

ഉയര്‍ന്ന എഞ്ചിന്‍ ശേഷിയുള്ള എസ്യുവികള്‍ക്ക് നാല് ശതമാനം സെസ് നല്‍കേണ്ടിവരും. നാല് മീറ്ററില്‍ കൂടുതല്‍ നീളവും 1500 സിസിയില്‍ കൂടുതല്‍ എഞ്ചിന്‍ ശേഷിയുള്ള
ഡീസല്‍ കാറുകള്‍ക്ക് 2.5 ശതമാനം സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :