ഓക്സിജൻ വിതരണം മുടങ്ങി രണ്ടു കുട്ടികളടക്കം 11 മരണം; ഇതെല്ലാം പതിവാണെന്ന് ആശുപത്രി അധികൃതര്‍

ആശുപത്രിയിലെ ഓക്സിജൻ വിതരണം മുടങ്ങി രണ്ടു കുട്ടികളടക്കം 11 മരണം !

AISWARYA| Last Modified വെള്ളി, 23 ജൂണ്‍ 2017 (11:25 IST)
ആശുപത്രിയിലെ ഓക്സിജൻ വിതരണം നിലച്ച് രണ്ടു കുട്ടികളടക്കം 11 മരണം. മധ്യപ്രദേശ് ഇൻഡോറിലെ പ്രശസ്തമായ എംവൈ സർക്കാർ ആശുപത്രിയിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച പുല‍ർച്ചെ മൂന്നുമണിക്കും നാലിനുമിടയിൽ 15 മിനിറ്റോളമാണ് ഓക്സിജൻ വിതരണം തടസപ്പെട്ടത്. ഇതിന് വിശദീകരണം ചോദിച്ചപ്പോള്‍ ആശുപത്രികളിൽ ഇതുപോലുള്ള മരണങ്ങൾ പതിവ് ആണെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

എന്നാല്‍ ഓക്സിജൻ കിട്ടാതെയാണ് മരിച്ചതെന്ന കാര്യം ഡിവിഷനൽ കമ്മിഷണർ സഞ്ജയ് ദുബെ നിരസിച്ചു. സ്വയംഭരണ സ്ഥാപനമായ എംജിഎം മെഡിക്കൽ കോളജ് അധ്യക്ഷൻ കൂടിയാണ് ഇദ്ദേഹം. എംജിഎം മെഡിക്കൽ കോളജുമായി ചേർന്നാണ് എംവൈ ആശുപത്രിയുടെ പ്രവർത്തനം നടക്കുന്നത്.

എന്നാല്‍ മാധ്യമപ്രവർത്തകർ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചവരുടെ ഓക്സിജൻ വിതരണ രേഖകൾ അപ്രത്യക്ഷമായി. സംഭവത്തില്‍ യാതൊരു പ്രശ്നവുമില്ലെന്ന മട്ടിലാണ് അധികൃതർ പെരുമാറിയതും മറുപടികൾ പറഞ്ഞതും. അതേ സമയം ഓക്സിജനു പകരം നൈട്രജൻ നൽകിയതിനെത്തുടർന്ന് 2016 മേയ് 28ന് രണ്ടു കുട്ടികൾ എംവൈ ആശുപത്രിയിൽ മരിച്ചത് വലിയ വാർത്തയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :