മകനെ വെളുത്ത ഡോക്ടർ പരിശോധിച്ചാൽ മതി; കനേഡിയൻ യുവതിയുടെ വീഡിയോ വൈറലാകുന്നു !
ആശുപത്രിയിലെത്തിയ കനേഡിയൻ യുവതിയുടെ ആവശ്യം എന്താണെന്ന് അറിയണോ?
Aiswarya|
Last Modified വെള്ളി, 23 ജൂണ്‍ 2017 (10:19 IST)
മകനെ പരിശോധിക്കാൻ വെളുത്ത ഡോക്ടർ തന്നെ വേണമെന്ന് കനേഡിയന്‍ യുവതിയുടെ വീഡിയോ വൈറലാകുന്നു. കാനഡയിലെ ഒരു ക്ലിനിക്കിലാണ് സംഭവം നടന്നത്. ബ്രൗണ്‍ നിറമുള്ള പല്ലുകളുള്ളതു ഇംഗ്ലീഷ് സംസാരിക്കാത്ത ഡോക്ടർ തന്റെ മകനെ പരിശോധിക്കണ്ടയെന്നാണ് അമ്മയുടെ ആവശ്യം.
കൂടാതെ തന്റെ മകനെ ചികിത്സിക്കാൻ വെളുത്ത നിറമുള്ള ഡോക്ടറ്‍ മതിയെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. ഇത്രയും വലിയൊരു ആശുപത്രിയിൽ 'ഒരു വെളുത്ത ഡോക്ടര്‍ പോലും ഇല്ലേ..' എന്നും ഇവർ ചോദിക്കുന്നുണ്ട്. എന്നാൽ കനേഡിയൻ യുവതിയുടെ ആവശ്യം കേട്ട് പലരും ഞെട്ടി. യുവതിയുടെ വംശീയാധിക്ഷേപത്തില്‍ രോഷാകുലരായ ചിലര്‍, സ്ത്രീയോട് തര്‍ക്കിക്കുന്നതും വീഡിയോയില്‍ കാണാൻ സാധിക്കും.