ഒറീസ എംഎല്‍എയെ തട്ടിക്കൊണ്ടുപോയി

ഭുവനേശ്വര്‍| WEBDUNIA|
PTI
PTI
ഒറീസയില്‍ ദളിത് എം എല്‍ എയെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി. ലക്ഷ്മിപുരയിലെ ബിജെഡി എംഎല്‍എ ജിന ഹിക്കയെയാണ് തട്ടിക്കൊണ്ടുപോയത്.

ശനിയാഴ്ച പുലര്‍ച്ചെ കൊരാപുതില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എം എല്‍ എയുടെ വാഹനം 50 ഓളം വരുന്ന മാവോയിസ്റ്റുകള്‍ തടഞ്ഞുനിര്‍ത്തി. ആയുധധാരികളായ അവര്‍ എംഎല്‍എയുടെ ഗണ്‍മാനെയും ഡ്രൈവറെയും വിട്ടയച്ചശേഷം അദ്ദേഹത്തേയും കൊണ്ട് കാട്ടിലേക്ക് പോകുകയായിരുന്നു.

ഒറീസയിലെ കണ്ഡമാല്‍ ജില്ലയില്‍ നിന്ന് രണ്ട് ഇറ്റാലിയന്‍ വിനോദസഞ്ചാരികളെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി പത്ത് ദിവസം തികയുമ്പോഴാണ് വീണ്ടും തട്ടിക്കൊണ്ടുപോകല്‍ ഉണ്ടായിരിക്കുന്നത്.

English Summary: A tribal MLA of the ruling BJD in Odisha was abducted by Maoists in Koraput district in the early hours of Saturday, police said.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :