ബാംഗ്ലൂര്‍|
WEBDUNIA|
Last Modified ചൊവ്വ, 14 ഫെബ്രുവരി 2012 (18:15 IST)
കര്‍ണാടകയില്‍ ബി ജെ പിയുടെ എം എല്‍ എമാര്‍ക്ക് സദാചാരപഠന ക്ലാസ് സംഘടിപ്പിക്കുന്നു. ഈ മാസം 24, 25 തീയതികളിലായിരിക്കും 'ചിന്തന്‍ മന്തന്‍' എന്ന പേരിട്ടിട്ടുള്ള ക്ലാസ്. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ മന്ത്രിമാര്‍ അശ്ലീല വിവാദത്തില്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ക്ലാസ്.
നിയമസഭയിലിരുന്ന് ബി ജെ പി മന്ത്രിമാര്‍ മൊബൈല്‍ ഫോണിലൂടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്ന രംഗം സ്വകാര്യ ചാനലിലൂടെ പുറത്ത് വന്നത് ഏറെ വിവാദമായിരുന്നു. ഇത് പാര്‍ട്ടിക്ക് ഏറെ ദുഷ്‌പേരുണ്ടാക്കികൊടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് ബി ജെ പി എം എല്‍ എമാര്‍ക്ക് സദാചാര ക്ലാസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അച്ചടക്കത്തെക്കുറിച്ചും സദാചാരത്തെക്കുറിച്ചുമായിരിക്കും ക്ലാസില്‍ പ്രധാനമായും പഠിപ്പിക്കുക.
മുഖ്യമന്ത്രി സദാനന്ദഗൗഡയുടെ ഔദ്യോഗിക വസതിയായ കൃഷ്ണയില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.