ഒന്നര വയസുകാരിയുടെ കണ്മുന്നിലിട്ട് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു
ന്യൂഡെല്‍ഹി|
WEBDUNIA|
PRO
ഒന്നര വയസുള്ള മകളുടെ മുന്നിലിട്ട് അമ്മയെ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കി. ഡെല്‍ഹിയിലെ സോലാപൂര്‍ പ്രദേശത്താണ് അതി ദാരുണമായ സംഭവം അരങ്ങേറിയത്.
ഉത്തര്‍ പ്രദേശ് സ്വദേശിനിയായ 23 കാരിയെ ബലമായി മദ്യം കുടിപ്പിച്ചതിനു ശേഷം മൂന്നുപേര്‍ ചേന്ന് പീഡിപ്പിക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് മുംബൈയിലാണ് ജോലി ചെയ്യുന്നത്. ഭാര്യക്ക് ഇയാള്‍ പണം അയച്ചിരുന്നത് സുഹൃത്തിന്റെ ബാങ്ക് അക്കൌണ്ട് വഴിയാണ്.
സുഹൃത്തിന്റെ വീട്ടിലെത്തിയാണ് യുവതി പണം കൈപ്പറ്റിയിരുന്നത്. പതിവു പോലെ സോലാപൂരിലെ വീട്ടിലേക്ക് പോകാനെത്തിയ യുവതിയെ ആനന്ദ് വിഹാറില്‍ ഇറക്കാമെന്ന് വിശ്വസിപ്പിച്ച് സുഹൃത്ത് കാറില്‍ കൂടെ കൊണ്ടുപോവുകയായിരുന്നു.
എന്നാല്‍ വഴിയില്‍ വച്ച് മറ്റ് രണ്ട് യുവാക്കളും കാറിനുള്ളില്‍ കയറി. യുവതിയുടെ പ്രതിഷേധത്തെ അവഗണിച്ചാണ് സുഹൃത്ത് കാറിനുള്ളില്‍ പ്രവേശിപ്പിച്ചത്. ഇതേ സമയം യുവതിയോടൊപ്പം കുഞ്ഞുമുണ്ടായിരുന്നു.
തുടര്‍ന്ന് കാറിനുള്ളില്‍ മൂവരും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പാതിവഴിയില്‍ അര്‍ധനഗ്നയായി ഇറക്കിവിട്ട യുവതി തൊട്ട് അടുത്ത പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.