ഐ പി എൽ മത്സരങ്ങള്‍ മഹാരാഷ്ട്രയിൽ നിന്ന് മാറ്റാന്‍ സാധ്യത; ശുദ്ധീകരിച്ചെടുത്ത വെള്ളം മാത്രമേ ഉപയോഗിക്കു എന്ന് ബി സി സി ഐ

വരള്‍ച്ച കണക്കിലെടുത്ത് ഗ്രൌണ്ട് പരിപാലനത്തിനും മറ്റും ഉപയോഗിക്കുന്ന ജലം ശുദ്ധീകരിച്ചെടുക്കുമെന്ന് ബി സി സി ഐ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. മുംബൈയിലും പുണെയിലുമായി 17 ഐ പി എൽ മല്‍സരങ്ങളാണ് നടക്കേണ്ടത്.

മുംബൈ, ഐ പി എൽ, ബി സി സി ഐ, കിങ്സ് ഇലവൻ പഞ്ചാബ് Mumbai, IPL, BCCI, Kings Elevan Punjab
സംസ്ഥാനത്തെ കടുത്ത വരള്‍ച്ച കണക്കിലെടുത്ത് ഉപയോഗിച്ച ജലം ശുദ്ധീകരിച്ചെടുത്ത് ഗ്രൌണ്ട് പരിപാലനത്തിനും മറ്റും എടുക്കുമെന്ന് ബി സി സി ഐ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. മുംബൈയിലും പുണെയിലുമായി 17 ഐ പി എൽ മല്‍സരങ്ങളാണ് നടക്കേണ്ടത്. അതിനുപുറമെ കിങ്സ് ഇലവൻ പഞ്ചാബിന്റെ നാഗ്പൂരിലെ എല്ലാ മൽസരങ്ങളും ഹോം ഗ്രൗണ്ടായ മൊഹാലിയിലേക്ക് മാറ്റാൻ തീരുമാനമായതായും ബി സി സി ഐ കോടതിയെ അറിയിച്ചു. 
 
ഒൻപതു മൽസരങ്ങൾ പുണെയിലും എട്ടെണ്ണം മുംബൈയിലുമാണ് നടക്കുന്നത്. റോയൽ വെസ്റ്റേണ്‍ ഇന്ത്യ ടർഫ് ക്ലബിന്റെ മഹാലക്ഷ്മി റേസ്കോഴ്സിലെ ശുദ്ധീകരണശാലയിൽ നിന്ന് വെള്ളം നൽകുമെന്ന് അഭിഭാഷകനായ റഫീഖ് ദാഡ കോടതിയെ അറിയിച്ചു. ശുദ്ധീകരിച്ച വെള്ളം ടാങ്കറുകളിലായി എല്ലാ ദിവസവും റോയൽ വെസ്റ്റേൺ ഇന്ത്യ ടർഫ് ക്ലബ് അധികൃതർ എത്തിക്കുമെന്നും അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം തയാറാകാത്തതിനാൽ വിഷയം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് കോടതി പരിഗണിക്കും. 
 
സംസ്ഥാനം കടുത്ത വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ഐ പി എല്‍ മത്സരങ്ങള്‍ക്കായി വെള്ളം പാഴാക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നു. ഐ പി എല്‍ മത്സരങ്ങള്‍ക്കായി വെള്ളം വിട്ടുനല്‍കാനാകില്ലെന്ന സമീപനമാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്.
മുംബൈ| rahul balan| Last Updated: ചൊവ്വ, 12 ഏപ്രില്‍ 2016 (14:49 IST)


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :