മുംബൈ|
jibin|
Last Modified ചൊവ്വ, 12 ഏപ്രില്‍ 2016 (10:26 IST)
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ രണ്ടുദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ വില്ല്യം രാജകുമാരന്‍ ദേശയുണ്ടാക്കി. മുംബൈയിലാണ് കൌതുകകരമായ ദേശചുടല്‍ നടന്നത്. താന്‍ ചുട്ടെടുത്ത ദേശ രുചിച്ചു നോക്കാനും അദ്ദേഹം മടി കാണിച്ചില്ല.
പാചകക്കാരന്‍ മെഷീനില്‍ ദേശ ചുട്ടെടുക്കുന്നത് കണ്ടതോടെ കൌതുകം നിറഞ്ഞ വില്ല്യം ദേശചുടല്‍ സാഹസത്തിന് മുതിരുകയായിരുന്നു. അതീവശ്രദ്ധയോടെ മെഷീനിലേക്ക് മാവ് ഒഴിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൈ വിറച്ചെങ്കിലും സംഗതി പാളിയില്ല. ദേശ മൊരിഞ്ഞുവന്നതോടെ രുചിച്ചു നോക്കണമെന്ന ആശയും അദ്ദേഹത്തിനുണ്ടായി. തുടര്‍ന്ന് ഒരു ചെറിയ ഭാഗം രുചിച്ചു നോക്കുകയും കൊള്ളാമെന്നും, മോശമല്ലെന്നും പറയുകയും ചെയ്‌തു.
അടുത്തുനിന്ന് ഇതെല്ലാം നോക്കിക്കണ്ട പ്രീയപത്നി കെയ്‌റ്റ് മിഡില്‍ടണ്‍ ഭര്‍ത്താവിന്റെ
ദേശ കമ്പത്തിനെ അഭിനന്ദിച്ചുവെങ്കിലും രുചിച്ചു നോക്കാന്‍ മടി കാണിച്ചു. മുംബൈയിലുള്ള ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഏറ്റവും വലിയ ആരാധകനെന്ന് അവകാശപ്പെടുന്ന 93കാരനായ ബൊമന്‍ കൊഹിനൂറിനെയും കണ്ട ശേഷമായിരുന്നു വില്ല്യമും കേറ്റും ദേശ ചുടാനായി പോയത്. മുംബൈയിലെ പ്രശസ്‌തമായ പാര്‍സി കഫെ ഉടമയാണ് ബൊമന്‍.