എല്‍ഐസി പോളിസി ഉടമകള്‍ തന്നെ ഇനി മുതല്‍ സേവന നികുതി അടക്കണം
കോഴിക്കോട്|
WEBDUNIA|
PRO
എല്‍ഐസി പോളിസി ഉടമകള്‍ തന്നെ ഇനി മുതല്‍ സേവന നികുതി അടക്കണമെന്ന് ഐആര്‍ഡിഎ നിര്‍ദ്ദേശം. ഒക്ടോബര്‍ ഒന്ന് മുതല്‍ പോളിസി ഉടമകളാകുന്നവര്‍ക്ക് ഇത് നടപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടിയുള്ള സര്‍ക്കുലര്‍ വിവിധ ബ്രാഞ്ചുകളില്‍ എത്തിക്കഴിഞ്ഞു.
ഇതുവരെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനായിരുന്നു പോളിസി ഉടമകളുടെ സേവന നികുതി അടച്ചുവന്നത്. ഒക്ടോബര്‍ ഒന്നു മുതല്‍ മുഴുവന്‍ പോളിസികള്‍ക്കും സേവന നികുതിയായ 3.09 ശതമാനം ഉടമകള്‍ തന്നെ അടക്കണമെന്നാണ് ഇന്‍ഷൂറന്‍സ് റഗുലേറ്ററി ആന്റ് ഡവലെപ്‌മെന്റ് അതോറിറ്റിയുടെ നിര്‍ദേശം.
നിലവില്‍ പോളിസി ഉടമകളായവരെ ഇത് ബാധിക്കില്ലെന്നാണ് സൂചന. എന്നാല്‍ പുതുതായി പോളിസി എടുക്കുന്നവരെ ഇത് ബാധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പുതിയ പോളിസികളില്‍ ചേരാന്‍ ഒരുങ്ങുന്നവരെ പിന്തിരിപ്പിക്കാന്‍ ഈ അധിക ബാധ്യത കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.