എബി വാജ്‌പേയിയുടെ അനന്തരവള്‍ ബിജെപി വിട്ടു

റായ്പുര്‍| WEBDUNIA|
PRO
മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയിയുടെ അനന്തരവള്‍ കരുണ ശുക്ല ബിജെപിയില്‍ നിന്ന് രാജിവച്ചു. മഹിളാ മോര്‍ച്ച മുന്‍ ദേശീയ അധ്യക്ഷയാണ് കരുണ ശുക്ല.

വാജ്‌പേയി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നതോടെ താന്‍ പാര്‍ട്ടിയില്‍ തഴയപ്പെടുകയായിരുന്നുവെന്ന് ആരോപിച്ചാണ് കരുണ ശുക്ല പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. 2004ലെ പൊതുതിരഞ്ഞെടുപ്പില്‍ ചത്തീസ്ഗഡില്‍ ജഞ്ച്ഗിര്‍ സീറ്റില്‍ നിന്ന് വിജയിച്ചിരുന്നു.

കരുണ ശുക്ല കഴിഞ്ഞ തവണ കോര്‍ബ സീറ്റില്‍ ഇപ്പോഴത്തെ കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ഡോ. ചരണ്‍ദാസ് മഹന്തിനോട് പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷമായി ചത്തീസ്ഗഡിലെ ഒരു പാര്‍ട്ടി പരിപാടിയിലും ഇവരെ പങ്കെടുപ്പിച്ചിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :