എന്‍‌ജിനില്ലാതെ ട്രെയിന്‍ ഓടി; ‘അത്ഭുത ഓട്ടം’ യാത്രക്കാരെ പരിഭ്രാന്തരാ‍ക്കി!

ജയ്പൂര്‍: | WEBDUNIA|
PRO
PRO
രാജസ്ഥാനില്‍ എഞ്ചിനില്ലാതെ എക്‌സ്പ്രസ് ട്രെയിന്‍ ഓടിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ബാര്‍മറര്‍ സ്‌റ്റേഷനില്‍നിന്നും 20 കിലോമീറ്റര്‍ ദൂരമാണ് ട്രെയിന്‍ ചീറിപ്പാഞ്ഞത്. നാനൂറോളം യാത്രക്കാരുമായാണ് തീവണ്ടി ‘അത്ഭുത ഓട്ടം’ നടത്തിയത്.

അപകടമില്ലാതെ 20 കിലോമീറ്റര്‍ ഓടി ട്രെയിന്‍ തനിയെ നില്‍ക്കുകയായിരുന്നു. ബാര്‍മര്‍-ഗുവഹാട്ടി എക്‌സ്പ്രസാണ് എഞ്ചിനും ഡ്രൈവറുമില്ലാതെ അത്ഭുത ഓട്ടം നടത്തിയത്. ജിപ്‌സം ഹാള്‍ട്ടിലാണ് തീവണ്ടി നിന്നത്. 20 കിലോമീറ്റര്‍ യാത്രയ്ക്കിടെ ആറ് റെയില്‍വെ ക്രോസുകളും കടന്നുപോയിയെന്നതും അത്ഭുതകരമായി.

രാത്രി ഒമ്പത് മണിയോടെ ഷണ്ടിങ്ങിനിടെയാണ് ട്രെയിന്‍ ഓടിത്തുടങ്ങിയത് എഞ്ചിന്‍ ഘടിപ്പിക്കുന്നതിനിടെ ട്രെയിന്‍ നീങ്ങിത്തുടങ്ങുകയായിരുന്നു. അപകടമുണ്ടാക്കാതെ യാത്ര അവസാനിച്ചെങ്കിലും വിശദമായ അന്വേഷണം നടത്താന്‍ റെയില്‍വേ ഉത്തരവിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :