മലയാളി താരമായ സഞ്ജു വിശ്വനാഥ് ഐപിഎല്‍ ടീം രാജസ്ഥാന് റോയല്‍സില്‍. കേരളത്തില്‍ നിന്നുള്ള ആറാമത്തെ ഐപിഎല്‍ താരമാണു വിക്കറ്റ് കീപ്പര്‍ കൂടിയായ ബാറ്റസ്മാന് സഞ്ജു. ഒരു വര്‍ഷത്തേക്കു 10 ലക്ഷം രൂപയാണു സഞ്ജുവിന്റെ കരാര്‍ത്തുക.
മുന്‍പ് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ഇടം ലഭിച്ചിരുന്നെങ്കിലും കളിക്കളത്തിലിറങ്ങാന്‍ സഞ്ജുവിനു കഴിഞ്ഞിരുന്നില്ല. മലയാളി താരം എസ് ശ്രീശാന്തും രാജസ്ഥാന് റോയല്‍സിലുണ്ട്.