എന്‍ഡിഎയ്ക്ക് ഹിന്ദുത്വം വേണ്ടെന്ന് ജെ ഡി യു

ന്യൂഡല്‍ഹി: | WEBDUNIA| Last Modified ഞായര്‍, 14 ഏപ്രില്‍ 2013 (15:55 IST)
PTI
PTI
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ അജണ്ട എന്‍ഡിഎയുടെ നയമാകരുതെന്ന് ജെഡിയുവിന്റെ രാഷ്ട്രീയ പ്രമേയം. തര്‍ക്ക വിഷയങ്ങള്‍ എന്‍ഡിഎയുടെ അജണ്ടയില്‍ വേണ്ട. അയോധ്യ, ഏകീകൃത സിവില്‍ കോഡ് എന്നിവ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് അജണ്ടയില്‍ വേണ്ട. കാശ്മീരിനുള്ള പ്രത്യേക പദവി നീക്കം ചെയ്യരുതെന്നും പ്രമേയം ആവശ്യപ്പെടുന്നു.

ഈ വര്‍ഷാവസനത്തിന് മുമ്പ് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്നും ജെഡിയു ആവശ്യപ്പെട്ടു. ജെഡിയു ദേശീയ നിര്‍വാഹകസമിതി പ്രമേയം അംഗീകരിച്ചു. നരേന്ദ്ര മോഡിയെ തള്ളിയും എല്‍ കെ അദ്വാനിയെ തലോടിയും ജെഡിയു ഇന്നലെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസുമായി മുന്നണിയുണ്ടാക്കില്ലെന്നും ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ നേതൃയോഗം വ്യക്തമാക്കി. ഗുജറാത്ത് കലാപം തടയുന്നതില്‍ പരാജയപ്പെട്ടതെന്നടക്കം മോദിയ്‌ക്കെതിരെ യോഗത്തില്‍ രൂക്ഷവിമര്‍ശനവുമുണ്ടായി.

നിതീഷ് കുമാര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി. കര്‍ണാടകയിലും ജാര്‍ഖണ്ഡിലും ഉത്തര്‍പ്രദേശിലും ബിജെപി മുന്നണി മര്യാദകള്‍ പാലിക്കുന്നില്ല. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പരാജയപ്പെട്ടെങ്കിലും അദ്വാനിയുടെ നേതൃത്വത്തെ തള്ളിപറയില്ല. ബിജെപി നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് മോഡിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന നിലപാടില്‍ ജെഡിയു അയവ് വരുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :