എം‌എന്‍‌എസ്-ബിജെപി സഖ്യത്തിനൊപ്പം ചേരാനില്ല: താക്കറെ

മുംബൈ| WEBDUNIA|
PRO
PRO
നവനിര്‍മാണ്‍ സേന-ബിജെപി സഖ്യത്തിനൊപ്പം ചേരാനില്ലെന്ന് തലവന്‍ ബാല്‍ താക്കറെ വ്യക്തമാക്കി. സേന-ബിജെപി സഖ്യത്തിനിടയില്‍ മൂന്നമതൊരാളുടെ ആവശ്യമില്ലെന്നും ബാല്‍ താക്കറെ പറഞ്ഞു.

ഹിന്ദുത്വവാദത്തിന്റെ പേരിലാണ് സേന-ബി ജെ പി സഖ്യം രൂപംകൊണ്ടത്. ശിവസേനയുടെ മുഖപത്രമായ സാമ്നയിലാണ് താക്കറെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സംസ്ഥാനത്തെ സേന - ബിജെപി വളരെ നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെന്ന ആരോപണങ്ങള്‍ സത്യമല്ല. എ ബി വാജ്പേയ്, എല്‍ കെ അദ്വാനി, പ്രമോദ് മഹാജന്‍ എന്നിവര്‍ മുന്‍‌കൈയ്യെടുത്ത് 22 വര്‍ഷം മുമ്പാണ് അതിന് രൂപം കൊടുത്തത്. ഇനി ബിജെപി യെ നയിക്കേണ്ടത് എല്‍ കെ അദ്വാനിയാണെന്നും ബാല്‍ താക്കറെ പറഞ്ഞു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മുംബൈ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ എം എന്‍ എസ്-ബിജെപി സഖ്യമുണ്ടാക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ രാഷ്‌‌ട്രീയപ്പാര്‍ട്ടികളുമായി സഖ്യം ചേരുന്നത് ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്തശേഷം മാത്രമാവുമെന്ന് ബി ജെ പി വക്താവ് രവി ശങ്കര്‍ പ്രസാദ് വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ്-എന്‍ സി പി സഖ്യത്തെ പരാജയപ്പെടുത്താന്‍ എം എന്‍ എസുമായി കൂട്ടുകൂടുന്നത് ഗുണം ചെയ്യുമെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് ഗോപിനാഥ് മുണ്ടെ പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :