ഉത്തര്‍പ്രദേശില്‍ ഇടിമിന്നലേറ്റ് 13 പേര് മരിച്ചു. 12 ലേറെ ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കബീര്‍ നഗറില്‍ മുതിര്‍ന്ന സ്ത്രീയടക്കം അഞ്ച് പേരും സിദ്ധാര്‍ഥ് നഗരറില്‍ മൂന്ന് പേരും ബസ്തിയില്‍ ഒരാളും ഗൊരാഖ്പൂരില്‍ നാല് പേരുമാണ് കൊല്ലപ്പെട്ടത്.
പരിക്കേറ്റവര്‍ ചികില്‍സയിലാണ്. ചൊവ്വാഴ്ച പ്രദേശത്ത് ശക്തമായ പൊടിക്കാറ്റുണ്ടായിരുന്നു.